ഓട്ടോമൻ ഭരണകാലത്ത് കൊല്ലപ്പെട്ട വൈദികർ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ഓട്ടോമൻ ഭരണകാലത്ത് ക്രൈസ്തവ വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത രണ്ടു കത്തോലിക്കാ വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

കപ്പൂച്ചിൻ മിഷനറിമാരായിരുന്ന ഫാ.ലിയോനാർഡിനെയും ഫാ.തോമസിനെയുമാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. ഇരുവരെയും 1915നും 1917 നും ഇടയിലായിൽ ഓട്ടോമൻ ഭരണകൂടം അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും, കൊലപ്പെടുത്തുകയും ചെയ്തത്.

ഫാ.ലിയോനോർഡിന്റെ മുമ്പിൽ ജീവൻ രക്ഷിക്കാൻ ഒരു ഓപ്ഷൻ അധികാരികൾ
മുന്നോട്ടു വച്ചിരുന്നു. ഇസ്ലാം മതം സ്വീകരിക്കുക. പക്ഷേ ഫാ.ലിയോനോർഡ് അത് തള്ളിക്കളഞ്ഞു. തുടർന്നായിരുന്നു 1915 ജൂൺ 11 ന് അദ്ദേഹത്ത കൊലപ്പെടുത്തിയത്.

അർമേനിയൻ വംശഹത്യയുടെ കാലത്ത് അർമേനിയൻ വൈദികന് അഭയം നൽകിയതിന്റെ പേരിലായിരുന്നു ഫാ.തോമസിനെ കൊലപ്പെടുത്തിയത്. ഞാൻ ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടുന്നു. ഞാൻ മരണത്തെ ഭയപ്പെടുന്നില്ല. ഇതായിരുന്നു മരണത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.

ബെയ്റൂട്ടിൽ നടന്ന വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങിൽ കർദിനാൾ മാഴ്സെല്ലോ സെമോറാറോ മുഖ്യകാർമ്മികനായിരുന്നു. മാരോനൈറ്റ് പാത്രിയാർക്ക കർദിനാൾ ബെച്ചാറയും ചടങ്ങിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group