ക്രൈസ്തവ സമൂഹത്തിനു വേണ്ടിയും, സമൂഹത്തിൽ വർധിച്ചു വരുന്ന തിന്മകൾക്കെതിരെയും പോരാടിയ മഹനീയ വ്യക്തിത്വത്തിന് ഉടമയായിരുന്ന ധന്യൻ മാർ തോമസ് കുര്യാളശ്ശേരിയുടെ 97-ാം ചരമവാർഷിക അനുസ്മരണo നടന്നു.
ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യ കാർമ്മികത്വം വഹിച്ചു.
സാമൂഹിക തിന്മകൾക്കെതിരേ പോരാടിയ പുണ്യാത്മാവായിരുന്നു ധന്യൻ മാർ തോമസ് കുര്യാളശ്ശേരിയെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
മദ്യത്തിനും ലഹരിക്കുമെതിരായ പേരാട്ടത്തിൽ മാർ കുര്യാളശ്ശേരി ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നതായും മദ്യം സുലഭമായി ഒഴുക്കുന്ന ഇപ്പോഴത്തെ സർക്കാരിന്റെ നയം പ്രതിഷേധാർഹമാണെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.
താമരശ്ശേരി രൂപതാ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾ മോണ്. ജോസഫ് വാണിയപ്പുരയ്ക്കൽ തുടങ്ങിയവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. നേർച്ചസദ്യയുടെ വെഞ്ചരിപ്പുകർമവും മാർ തോമസ് കുര്യാളശ്ശേരിയുടെ ജീവിതത്തെ ആധാരമാക്കി തയാറാക്കിയ ചിത്രകഥാപുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെയും യൂക്കരിസ്റ്റിക് പതിപ്പിന്റെയും പ്രകാശനവും മാർ റെമജിയോസ് ഇഞ്ചനാനിയിൽ നിർവ്വഹിച്ചു. എസ്എബിഎസ് സുപ്പീരിയർ ജനറൽ മദർ റോസിലിൻ ഒഴുകയിലും ചങ്ങനാശ്ശേരി പ്രൊവിൻഷ്യാൾ മദർ ലില്ലി റോസും പുസ്തകങ്ങൾ ഏറ്റുവാങ്ങി. പോസ്റ്റുലേറ്റർ ഡോ. സിസ്റ്റർ തെരേസാ നടുപ്പടവിൽ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ലിസി ജോസ് വടക്കേചിറയാത്ത് എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group