ജോൺ പോൾ ഒന്നാമൻ മാർപാപ്പായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം സെപ്റ്റംബർ നാലിന്

തിരുസഭയെ നയിച്ച ജോൺ പോൾ ഒന്നാമൻ പാപ്പായെ സെപ്റ്റംബർ നാലിന് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തും. അന്നേ ദിവസം നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കും. വത്തിക്കാൻ പ്രസ്സ് ഓഫീസ് ജൂൺ 23-നു പുറത്തു വിട്ട കലണ്ടർ പ്രകാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്ര മാറ്റിവച്ചതിനാൽ, റോമിലെ കോംഗോയിൽ നിന്നുള്ള സമൂഹത്തോടൊപ്പം വത്തിക്കാനിൽ പാപ്പാ ദിവ്യബലി അർപ്പിക്കുമെന്നും, ജൂലൈ മൂന്നിന് ഞായറാഴ്ച രാവിലെ 9.30-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ഈ വിശുദ്ധ കുർബാന ക്രമീകരിച്ചിരിക്കുന്നതെന്നും, ആഗസ്റ്റ് 27 വൈകുന്നേരം നാലു മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പുതിയ കർദ്ദിനാൾമാരെ ഉയർത്തിക്കൊണ്ടുള്ള ചടങ്ങുകൾ നടക്കുമെന്നും, ആഗസ്റ്റ് 28-ന് ഭൂകമ്പം ബാധിച്ച ഇറ്റാലിയൻ നഗരമായ എൽ അക്വിലയിലേക്ക് പാപ്പാ സന്ദർശനം നടത്തുമെന്നും, ആഗസ്റ്റ് 30-ന് പുതിയ കർദ്ദിനാൾമാരുടെ സംഘത്തോടൊപ്പം പാപ്പാ വിശുദ്ധ കുർബാന അർപ്പിക്കും തുടങ്ങിയ വിവരങ്ങളും കലണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group