വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടസിന്റെ ശവകുടീരം സ്ഥിരമായി തുറന്നു കൊടുക്കുന്നു

വത്തിക്കാൻ സിറ്റി:സൈബർ യുഗത്തിൽ വിശുദ്ധൻ എന്ന് വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടസിനെ കൺകുളിർക്കെ കാണാൻ വിശ്വാസികൾക്ക് വീണ്ടും അവസരം. അക്യൂട്ടസിന്റെ ശവകുടീരത്തിന് മീതെ ഉണ്ടായിരുന്ന പാനൽ കവർ ജൂൺ ഒന്ന് മുതൽ മാറ്റിയിരിക്കുന്നു. ഇതോടെയാണ് പൊതുജനങ്ങൾക്ക് കാർലോയെ ഏറ്റവും അടുത്തായി കാണാൻ അവസരം ലഭിച്ചിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തീർത്ഥാടനങ്ങൾക്ക് വിലക്കേർപ്പെടുത്തി യിരിക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. വിലക്ക് നീങ്ങിയ സാഹചര്യത്തിൽ കാർലോയുടെ ശവകുടീരത്തിലെത്താൻ തീർത്ഥാടകർക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. ഇറ്റലിയിൽ ജനിച്ചു വളർന്ന കാർലോ ദിവ്യകാരുണ്യത്തോട് തീക്ഷ്ണമായ ഭക്തിയുള്ള വ്യക്തിയായിരുന്നു.

ലുക്കീമിയ രോഗബാധിതനായി 2006 ലായിരുന്നു മരണം.

വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടന്ന 2020 ഒക്ടോബറിൽ കടുത്ത കോവിഡ്
നിയന്ത്രണങ്ങളുണ്ടായിരുന്നിട്ടും 19 ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികളിൽ അമ്പതിനായിരത്തിലധികം ആളുകളാണ് കാർലോയുടെ കബറിടത്തിൽ എത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group