രക്ത ദാനം മഹാദാനം : പാലാ രൂപത ജീസസ് യൂത്ത്

അരുവിത്തുറ: കോവിഡ് കാലത്ത് രക്തദാതാക്കളെ കിട്ടാനില്ലാതെ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ വിവിധ പ്ര ദേശങ്ങളിൽ സന്നദ്ധ രക്തദാന ക്യാമ്പുകളുമായി പാലാ രൂപത ജീസസ് യൂത്ത്. പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന എ കൺട്രേൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ഈരാറ്റുപേട്ട ജനമൈത്രി പോലീസ്, എസ്എച്ച് മെഡിക്കൽ സെന്റർ എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പുകൾ നടത്തുന്നത്. അരുവിത്തുറ പള്ളി അങ്കണത്തിൽ നടന്ന പരുപാടിയിൽ രക്തദാന ക്യാമ്പുകളുടെ ഉദ്ഘാടനം ജീസസ് യൂത്ത് പാലാ രൂപത ചാപ്ളിൻ റവ. ഡോ. കുര്യൻ മറ്റം നിർവഹിച്ചു. അരുവിത്തുറ പള്ളി അസി. വി കാരി ഫാ. സ്കറിയ മേനോം പറ മ്പിൽ, പാലാ ബ്ലഡ് ഫോറം ജന റൽ കൺവീനർ ഷിബു തെക്കേമറ്റം, ഈരാറ്റുപേട്ട ജനമൈത്രി പോലിസിആർഒ ബിനോയി തോമസ്, ജീസസ് യൂത്ത് ആനി മേറ്റർ സിസ്റ്റർ ലിസ്മരിയ സിഎം സി, കോ-ഓർഡിനേറ്റർ അമല ട്രീസ ജെയിംസ്, ബ്ലഡ് ഫോറം ഡയറക്ടർമാരായ സുനിൽ തോ മസ്, കെ.ആർ. സൂരജ്, റഫീഖ് അമ്പഴത്തിനാൽ, ജീസസ് യൂ രൂപത ഭാരവാഹികളായ ജോഗേഷ് ജോബി, ജോമോൻ ജോൺ, ഡോ. കെ. അജിത്ത് സി സ്റ്റർ അനിലിറ്റ് തുടങ്ങിയവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group