ജർമ്മനിയിലെ തടാകത്തിൽ മുങ്ങി മരിച്ച യുവ മലയാളി വൈദികന്റെ മൃതദേഹം ഒരാഴ്ചയ്ക്കകം നാട്ടിലെത്തിക്കും

ജർമ്മനിയിലെ തടാകത്തിൽ മുങ്ങി മരിച്ച യുവ മലയാളി വൈദികൻ ഫാ. ബിനു കുരീക്കാട്ടിലിന്റെ മൃതദേഹം ഒരാഴ്ചയ്ക്കകം നാട്ടിലെത്തിക്കും.

കഴിഞ്ഞ 10 വർഷത്തിലേറെയായി ജർമ്മനിയിലെ റെഗെൻസ്ബർഗ് രൂപതയില്‍ സേവനം അനുഷ്ഠിച്ചു വരികയായിരിന്ന ഫാ. ബിനു, ജര്‍മ്മന്‍ സ്വദേശികളുടെ ഇടയിലും പ്രിയങ്കരനായിരിന്നു.ജര്‍മ്മനിയില്‍ കേരളീയ തനിമയോടെ അദ്ദേഹം നടത്തിയ കൃഷി രീതികള്‍ ജര്‍മ്മനിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദികന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ജര്‍മ്മനിയിലെ ഇടവകാംഗങ്ങളും സുഹൃത്തുക്കളും.

കേരളത്തില്‍ നിന്ന്‍ ജര്‍മ്മനിയില്‍ എത്തുന്ന മലയാളികള്‍ക്ക് പിന്തുണയേകാനും ഫാ ബിനു പ്രത്യേക താത്പര്യം കാണിച്ചിരിന്നു. ചെറുപുഷ്പ സമൂഹാംഗമാണ് (സിഎസ്ടി ഫാദേഴ്സ്) അദ്ദേഹം. ബവേറിയ സംസ്ഥാനത്തെ ഷ്വാർസാഹ് ജില്ലയിലുള്ള മുർണർ തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കവേ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ഒരാൾ വെള്ളത്തിൽ വീഴുകയായിരിന്നു. ഇയാളെ രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റിയ ഫാ. ബിനു വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഏഴു മിനിറ്റിനകം തന്നെ റെസ്ക്യൂ സേന അപകടസ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ ജര്‍മ്മന്‍ സമയം 1ഓടെ (ഇന്ത്യന്‍ സമയം വൈകുന്നേരം 4.30)ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

കോതമംഗലം പൈങ്ങോട്ടൂർ കുരിക്കാട്ടിൽ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മ്യൂണിക്കിലെ സ്വകാര്യ മോർച്ചറിയിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group