ക്രൈസ്തവ ചാരിറ്റി സംഘടനയുടെ ഓഫീസിന് നേരെ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണം

നൈജീരിയയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ ചാരിറ്റി സംഘടനയുടെ ഓഫീസിന് നേരെ ഏഴ് ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണം. ആക്രമണത്തിൽ ഒരു സന്നദ്ധ പ്രവർത്തകനെയും രണ്ട് സുരക്ഷാ ജീവനക്കാരെയും തട്ടിക്കൊണ്ടുപോയി. വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ മോംഗുനോ നഗരത്തിലാണ് ഈ ചാരിറ്റി സംഘടന സ്ഥിതി ചെയ്യുന്നത്.

സന്നദ്ധ പ്രവർത്തകരെ തീവ്രവാദികൾ പ്രത്യേകം ലക്ഷ്യമിടുന്നതായി കഴിഞ്ഞ ചില ആക്രമണങ്ങളിലൂടെ വ്യക്തമാണ്. 2019 സെപ്റ്റംബറിൽ, തീവ്രവാദികൾ ഒരു ചാരിറ്റി സംഘടനയുടെ ആശുപത്രി ആക്രമിക്കുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തു കയും പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറിൽ, തീവ്രവാദികൾ ഒരു സന്നദ്ധ പ്രവർത്തകനെ ഭവനത്തിൽ കയറി ആക്രമിച്ചിരുന്നു. 2022 ഫെബ്രുവരി 25-ന്, അയൽരാജ്യമായ കാമറൂണിലെ ഒരു ഭവനത്തിൽ നിന്ന് മൂന്ന് സന്നദ്ധ പ്രവർത്തകരെയും രണ്ട് സുരക്ഷാജീവനക്കാരെയും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. സന്നദ്ധ പ്രവർത്തകർ നേരിടുന്ന ഇത്തരം ആക്രമങ്ങൾ അവരുടെ ജീവനു തന്നെ ഭീഷണിയാണ് ഉയർത്തുന്നത്. ഒപ്പം തന്നെ അവരുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നു.ഗവൺമെന്റിന്റെ നിഷ്ക്രിയത്വം ഒരു പരിധിവരെ പ്രശ്നങ്ങൾ വഷളാകുന്നതിന് കാരണമാകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group