“സാറാസിന് ബദലായി ബോളിവുഡ് ചലച്ചിത്രം “മിമി”

ന്യൂഡൽഹി : ധാരാളം വിമർശനങ്ങൾക്ക് വിധേയമായ സാറാസ് ചലച്ചിത്രത്തിന്റെ എതിർ പ്രമേയവുമായി ബോളിവുഡ് ചലച്ചിത്രം “മിമി” റിലീസ് ചെയ്തു.ബോളിവുഡ് സംവിധായകനായ ലക്ഷ്മൺ ഉത്തേഗറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.
സാറാസിലെ നായികാ കഥാപാത്രം കുട്ടിയെ വേണ്ടെന്നു വച്ചത് സെലിബ്രിറ്റി സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനാണെങ്കിൽ, ‘മിമി’യിലെ നായികാ കഥാപാത്രം കുട്ടിക്കുവേണ്ടി സെലിബ്രിറ്റി സ്വപ്‌നങ്ങൾ ത്യജിച്ചു എന്നതാണ് വ്യത്യാസം .
ബോളിവുഡിൽ നിന്നും അതിശക്തമായ പ്രോലൈഫ് സന്ദേശം നൽകുന്ന ഒരു ചിത്രം മുമ്പെങ്ങും ഇറങ്ങിയിട്ടില്ല. വാടക ഗർഭപാത്രം അന്വേഷിച്ചെത്തിയ രണ്ട് അമേരിക്കൻ ദമ്പതികളിൽ നിന്നാണ് കഥ തുടങ്ങുന്നത്. എന്നാൽ സറോഗസിയെ കത്തോലിക്കാസഭ അംഗീകരിക്കുന്നില്ലെങ്കിലും, അമ്മയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് ജീവനുണ്ട് എന്ന വലിയ സന്ദേശo ചിത്രം പകർന്നു നൽകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group