ഇംഫാല്‍: മണിപ്പൂരിലെ കാങ്‌പോപി ജില്ലയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മുൻ എംഎല്‍എയുടെ ഭാര്യ കൊല്ലപ്പെട്ടു. സൈകുല്‍ മുൻ എംഎല്‍എ യാംതോങ് ഹാക്കിപ്പിന്റെ വീടിന് നേരെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്.
സ്‌ഫോടനത്തില്‍ പരിക്കേറ്റ ഹാക്കിപ്പിന്റെ ഭാര്യ സപം ചാരുബാലയെ സൈകുലിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സ്‌ഫോടനം നടക്കുമ്ബോള്‍ ഹാക്കിപ്പ് വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.
64 കാരനായ യാംതോംഗ് ഹാക്കിപ് സൈകുലില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായി വിജയിച്ചിട്ടുണ്ട്. 2012ലും 2017ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു മത്സരിച്ച അദ്ദേഹം 2022ലെ നിയമസഭാ തിര ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് ചേക്കേറി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടുത്തിടെ സ്വത്ത് വിഹിതവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ തമ്മില്‍ തർക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group