ഉക്രൈനിലെ കത്തോലിക്കാ രൂപതയുടെ ആസ്ഥാനത്ത് ബോംബ് സ്ഫോടനം

ഉക്രേനിയൻ നഗരമായ കാർകീവിൽ കത്തോലിക്കാ രൂപതയുടെ ആസ്ഥാനത്ത് ബോംബ് സ്ഫോടനം.നാല്പതു പേരാണ് ഇവിടെ താമസിക്കുന്നതെങ്കിലും ആർക്കും ആളപായം സംഭവിച്ചതായി റിപ്പോർട്ടില്ല. ഇന്നലെയായിരുന്നു സംഭവം.

“പ്രഭാതം നരകതുല്യമായിരുന്നു. കൂരിയായിലാണ് ബോംബ് വീണത്.” ചാൻസലർ ഫാ. ഗ്രിഗോറിയോ പറഞ്ഞു. നഗരമധ്യത്തിലാണ് ബോംബ് വർഷം നടക്കുന്നത്. ഗവൺമെന്റ് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുന്നത്. ആളുകൾ ബ്രഡിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ബോംബ് വീണത്. ഇതുമൂലം ഇപ്പോൾ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതായിരിക്കുകയാണ്. അതുകൊണ്ട് കൂടുതൽ വാർത്തകൾ ഞങ്ങൾക്കറിയില്ല, ഫാ. ഗ്രിഗോറിയോ അറിയിച്ചു.

തലസ്ഥാനമായ കീവ് കഴിഞ്ഞാൽ യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമാണ് കാർകീവ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group