ബോണസ് പരിധി: തൊഴിലാളികള്‍ക്ക് അനുകൂലമായ കേന്ദ്ര ഭേദഗതി അംഗീകരിച്ച്‌ കേരള ഹൈക്കോടതിയും

കൊ: ബോണസ് നിയമത്തിലെ തൊഴിലാളികള്‍ക്ക് അനുകൂലമായുള്ള കേന്ദ്ര നിയമ ഭേദഗതി കേരള ഹൈക്കോടതിയും അംഗീകരിച്ചു.

21,000 രൂപ വരെ ശമ്ബളം ഉള്ളവര്‍ക്ക് ബോണസിന് അര്‍ഹതയുണ്ടെന്ന് 2015ലെ ബോണസ് പെയ്‌മെന്റ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയാണ് കേരള ഹൈക്കോടതി ശരിവെച്ചത് . പാറ്റ്‌ന, മദ്രാസ് ഹൈക്കോടതികള്‍ നേരത്തെ പുറപ്പെടുവിച്ച വിധിയുടെ ചൂടുപിടിച്ചാണ് കേരള ഹൈക്കോടതിയും ഈ തീരുമാനത്തിലേക്ക് എത്തിയത്. നിയമ ഭേദഗതി ചോദ്യം ചെയ്ത് ഒരു കൂട്ടം പ്ലാന്റേഷന്‍ കമ്ബനികള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നിയമ ഭേദഗതിക്ക് 2014 മുതല്‍ മുന്‍കാലപ്രാബല്യം നല്‍കുന്നതിനെയും കമ്ബനികള്‍ എതിര്‍ത്തിരുന്നു.ഇത് വലിയ സാമ്ബത്തിക ബാധ്യത അല്ലെന്നും ഹൈക്കോടതി വിലയിരുത്തി. നേരത്തെ 10,000 രൂപയ്‌ക്ക് മുകളില്‍ ശമ്ബളമുള്ളവര്‍ക്ക് ബോണസ് അര്‍ഹത ഇല്ലെന്നായിരുന്നു ചട്ടം. ഇതാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി തൊഴിലാളികള്‍ക്ക് അനുകൂലമായി പരിധി ഉയര്‍ത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m