കാർളോ അക്യുറ്റിസിന്റെ അമ്മ എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചു

വാഴ്ത്തപ്പെട്ട കാർളോ അക്യുറ്റിസിനെക്കുറിച്ചു അമ്മ അന്റോണിയോ സൽസാനോ എഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷിൽ തർജ്ജമ പ്രസിദ്ധീകരിച്ചു. ‘മൈ സൺ കാർളോ: കാർളോ അക്യുറ്റിസ് ത്രൂ ദി ഐസ് ഓഫ് ഹിസ് മദർ’ എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലുക്കീമിയ ബാധിതനായി പതിനഞ്ചാം വയസ്സിൽ കാർളോ മരണപ്പെടുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. 2006ൽ മരണമടഞ്ഞ അക്യുറ്റിസ് യുവജനങ്ങളുടെയും, കംപ്യൂട്ടറിൽ തൽപരരായവരുടെയും ഇടയിൽ പ്രസിദ്ധനാണ്. 2022 ഒക്ടോബർ മാസം ഇറ്റാലിയൻ ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം അമ്മയുടെ കണ്ണുകളിലൂടെ കാർളോ അക്യുറ്റിസിന്റെ ജീവിതത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന വിധത്തിലാണ് രചിച്ചിരിക്കുന്നത്.

പുസ്തകത്തിൽ നിരവധി അനുഭവങ്ങള്‍ അന്റോണിയോ വിവരിക്കുന്നുണ്ട്. മകന്റെ തീഷ്ണമായ വിശ്വാസമാണ് അവരെ ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിച്ചത്. നിരന്തരമായ ആത്മബന്ധം അക്യുറ്റിസിന് ഈശോയുമായി ഉണ്ടായിരുന്നുവെന്നും, ഈ ബന്ധമായിരുന്നു മകന്റെ ആത്മീയ രഹസ്യമെന്നും അന്റോണിയോ പുസ്തകത്തിൽ പറഞ്ഞുവെക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group