കൊച്ചി : ഓണത്തിനു പണം കണ്ടെത്താൻ കടമെടുപ്പു പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചേക്കില്ല.
കഴിഞ്ഞ ദിവസം ഏതാനും എംപിമാരടങ്ങിയ സംഘം കേന്ദ്ര ധനമന്ത്രിയെ കണ്ടെങ്കിലും പ്രതീക്ഷയ്ക്കനുസരിച്ചുള്ള മറുപടി ലഭിച്ചില്ലെന്നാണു വിവരം.
എന്നാല്‍ ഓണത്തിനു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും അലവന്‍സും അടക്കം നല്കുന്നതിനു സംസ്ഥാനത്തിനകത്തുനിന്ന് പണം കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി സഹകരണ ബാങ്കില്‍നിന്നു പണം കടമെടുക്കുന്നതും ട്രഷറിയിലെ സ്ഥിര നിക്ഷേപത്തുക വകമാറ്റുന്നതും അടക്കം പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ഓണവിപണിയിലേക്ക് പണം സര്‍ക്കാര്‍ ഒഴുക്കിയാല്‍ അടുത്ത രണ്ടോ മൂന്നോ മാസങ്ങളിലായി തുക തിരിച്ച് ഖജനാവിലെത്തുമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആസൂത്രണ ബോര്‍ഡും ഓണവിപണിയിലേക്ക് ഏതുവിധേനയും പണമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്.
ഓണത്തിനു രണ്ടു മാസത്തെ ക്ഷേമ പെന്ഷന് കുടിശിക നല്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപോലെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും അലവന്‍സും അടക്കമുള്ളവ നല്‍കാനുള്ള തുകയും തേടുകയാണ്. ഇതിനായി മാത്രം 1500-1600 കോടി രൂപ വേണ്ടിവരുമെന്നാണു കരുതുന്നത്.
എല്ലാ തലത്തിലുമായി 10,000 കോടി രൂപയെങ്കിലും ഓണവിപണിയിലേക്ക് സര്‍ക്കാര്‍ ഒഴുക്കിയാല്‍ മാത്രമേ പണം മടങ്ങിയെത്തുകയുള്ളൂ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group