പരസ്പരം പഴിചാരി ഇരുമുന്നണികളും പൊതുജനത്തെ വഞ്ചിക്കുന്നു : മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ പരസ്പരം പഴിചാരി ഇരുമുന്നണികളും പൊതുജനത്തെ വഞ്ചിക്കുകയാണെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.ഇടുക്കിയില്‍ കര്‍ഷക സമരപരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കിയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എകെസിസിയുടെ ആഭിമുഖ്യത്തിലായിരുന്നു കര്‍ഷക സമരപരമ്പരയുടെ ഉദ്ഘാടനം. ഇടുക്കി അഭിമുഖീകരിക്കുന്ന ഭൂപ്രശ്‌നങ്ങളില്‍ ഇടതുവലതു മുന്നണികള്‍ പരസ്പരം പഴിചാരി ഇടുക്കിയിലെ ജനത്തെ വഞ്ചിക്കുകയാണെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ആരോപിച്ചു. കാലാനുസൃതമായി ഭൂനിയമങ്ങള്‍ പരിഷ്‌ക്കരിച്ചു കൊണ്ട് ഇടുക്കിയിലെ ജനജീവിതം സുസ്ഥിരമാക്കുവാനും ജനസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുവാനും സര്‍ക്കാരിന് കഴിയണമെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു.

ഇടുക്കിയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഇവിടുത്തെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. കൂടാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി കര്‍ഷകര്‍ ഒന്നിക്കണമെന്നും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group