സാത്താനിക മുദ്ര പതിച്ച ഷൂസ്- ബഹിഷ്‌കരണാഹ്വാനം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നു..

ന്യൂയോർക്ക് : അമേരിക്കന്‍ കമ്പനിയായ കോണ്‍വേഴ്സ് പുറത്തിറക്കിയ സാത്താനിക മുദ്ര പതിച്ച ഷൂസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു.സാത്താനിക മുദ്രയായ പെന്റഗ്രാം ആലേഖനം ചെയ്ത പ്രത്യേക മോഡല്‍ ഷൂവാണ് കഴിഞ്ഞദിവസം കമ്പനി പുറത്തിറക്കിയത്.എന്നാൽ ഇതിനെതിരെ ബഹിഷ്‌കരണാഹ്വാനം നൽകിക്കൊണ്ടുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്.നാണക്കേട്! സാത്താനെ നിങ്ങൾ ഒരിക്കലും പിന്തുണയ്ക്കരുത്!’ എന്നു രേഖപ്പെടുത്തിയാണ് ആയിരക്കണക്കിന് പേര്‍ കോണ്‍വേഴ്സിനെതിരെ ബഹിഷ്‌കരണാഹ്വാനത്തിനുള്ള കമന്റുകളുമായി സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ളത്.
ലോകത്തെങ്ങും വന്‍ ഡിമാന്‍ഡുള്ള ഏതാനും മോഡലുകളിലൂടെ ശ്രദ്ധേയമായ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡ് ആണ് കോണ്‍വേഴ്സ്.
എക്കാലത്തെയും ജനപ്രിയ ഇനമായ കോണ്‍വേഴ്സ് സ്‌നീക്കറിന്റെ പുതിയ പതിപ്പായ ചക്ക് 70 ആണ് കമ്പനിക്കു തിരിച്ചടിയായിരിക്കുന്നത്. പെന്റഗ്രാമിനെ ബ്രാന്‍ഡ് ലോഗോയാക്കിയിട്ടുള്ള ഫാഷന്‍ ഡിസൈനറായ റിക്ക് ഓവന്‍സിന്റെ കൂടി സഹകരണത്തോടെയുള്ളതാണ് ഡിസൈന്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group