കൊച്ചി :ദൈവത്തിന്റെ സാദൃശ്യമുള്ള മനുഷ്യന് അന്ധകാരത്തിന്റെ പ്രതിലോമ ശക്തികളെ ധൈര്യപൂർവം നേരിടാനാകണമെന്ന് ഉദ്ബോധിപ്പിച്ച് ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത.
മാരാമൺ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരുട്ടു നിറഞ്ഞ ലോകത്തു വെളിച്ചമായി മാറേണ്ടവർ വിസ്മൃതിയിലാകാൻ ഇഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.സത്യത്തിനു വേണ്ടി നിലകൊള്ളാൻ ആളുകൾ മടിക്കുന്നു. ദൈവ സ്വരൂപം സ്വീകരിച്ചിട്ടുളള്ള മനുഷ്യൻ അതു തിരിച്ചറിയാതെ പ്രവർത്തിക്കുന്നതാണ് ലോകത്ത് അന്ധകാരം വ്യാപിക്കാൻ കാരണം. പ്രാർത്ഥന കൊണ്ടും പഠനം കൊണ്ടും ആത്മീയ ജീർണതയെ അതിജീവിച്ച പിതാക്കൻമാരുടെ പാരമ്പര്യം സഭയ്ക്കുണ്ട്. വിശുദ്ധിയിലേക്കുള്ള പ്രയാണത്തിനു മനസിനെ പ്രാപ്തമാക്കുകയാണ് ഇതിനു വേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group