ബ്രസീലിലെ ബിഗ് ഫാമിലി സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു.

ബ്രസീലിലെ സാവോ പോളോ സ്വദേശികളായ മരിയാന- കാർലോസ് അരസാക്കി ദമ്പതികളുടെ വലിയ കുടുംബം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.ഒരോ കുഞ്ഞും ദൈവത്തിന്റെ സമ്മാനമാണെങ്കിൽ, ഇതുവരെ എട്ടു സമ്മാനങ്ങൾ ദൈവത്തിൽനിന്ന് ഏറ്റുവാങ്ങിയവരാണ് ഈ ദമ്പതികൾ. മാത്രമല്ല, ഒൻപതാമത്തെയും പത്താമത്തെയും സമ്മാനം ഒരുമിച്ച് സ്വീകരിക്കാനുള്ള ത്രില്ലിലുമാണിവർ.വലിയ കുടുംബത്തിന്റെ മഹത്വം പ്രഘോഷിക്കാൻ ഒക്‌ടോബറിൽ മരിയാന ആരംഭിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആഴ്ചകൾക്കകം 85,000ൽപ്പരം പേർ ഫോളോവേഴ്‌സായി എത്തിക്കഴിഞ്ഞു. ഇതിൽ 75,000 പേർ എത്തിയത് വെറും രണ്ട് ആഴ്ചയ്ക്കുള്ളിലും.
2022 മാർച്ചിൽ പിറക്കുന്ന കുഞ്ഞനുജന്മാർക്കായുള്ള കാത്തിരിപ്പിലാണ് 10 മാസത്തിനും ഒൻപത് വയസിനും ഇടയിലുള്ള രണ്ട് ചേട്ടന്മാരും ആറ് ചേച്ചിമാരും.
തങ്ങൾ 10 മക്കളെ സ്വീകരിച്ചെങ്കിലും എല്ലാവരും അതുപോലെ കൂടുതൽ മക്കൾക്ക് ജന്മമേകണമെന്ന ഉപദേശമോ നിർദേശമോ 36 വയസുകാരിയായ മരിയാന നൽകുന്നില്ല. ഉത്തരവാദിത്വ പൂർണമായ രക്ഷാകർതൃത്വം ഉറപ്പാക്കി ദൈവഹിതം അനുസരിച്ച് ഓരോ ദമ്പതികളും ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് അവരുടെ അഭിപ്രായം. ‘ചിലർക്ക് ഒന്നോ, രണ്ടോ കുട്ടികൾക്ക് ജന്മമേകാനുള്ള വിളിയേ ദൈവത്തിൽനിന്ന് ലഭിച്ചിട്ടുള്ളൂ. മറ്റു ചിലർക്ക് അതിൽകൂടുതൽ കുട്ടികൾക്ക് ജന്മമേകാനുള്ള വിളി ദൈവം നൽകിയിട്ടുണ്ട്. ഇതുകൂടാതെ, മറ്റ് ചില ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനുള്ള വിളിയുമുണ്ടാകും ഇനിയും മക്കൾക്ക് ജന്മമേകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ആ യുവദമ്പതികളുടെ മറുപടി ഇങ്ങനെ: ‘ദൈവം ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും.’ കുടുംബത്തിന്റെ സമ്പത്ത് ദൈവം സമ്മാനിച്ച മക്കളിലാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ കുടുംബത്തിന്റെ ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുകളും ഇൻസ്റ്റാഗ്രാമിൽ അനേകരാണ് ലൈക്കും ഷെയറും ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group