Brazilian cooking competition ‘The MasterChef Brazil’ is also a nun in the final round
ബ്രസീലിയ: ബ്രസീലിയൻ ടി.വി പാചക മത്സര പരിപാടിയായ “മാസ്റ്റർ ഷെഫ് ബ്രസീലിന്റെ” ഫൈനൽ റൗണ്ട് മത്സരത്തിന് അർഹത നേടി ബ്രസീലിയൻ കന്യാസ്ത്രീയും. ‘സിസ്റ്റേഴ്സ് ഓഫ് ഔർ ലേഡി ഓഫ് ഇമ്മാക്കുലേഷൻ’ സഭാ അംഗമായ സിസ്റ്റർ ലോറെൻ കരോളിൻ ടിന്റിയാണ് മികച്ച പ്രകടനത്തിലൂടെ പാചകപരിപാടിയുടെ അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഡിസംബർ അവസാനം നാടക്കുന്ന ഷോയുടെ 2020-ലെ അവസാന മത്സരത്തിൽ സിസ്റ്റർ ടിന്റി മത്സരിക്കും. കഴിഞ്ഞ എപ്പിസോഡിലുടനീളം സിസ്റ്റർ വളരെ ശാന്തമായിരുന്നെന്ന് കൂടെ മത്സരിച്ചവർ എടുത്തു പറയുകയുണ്ടായി. ശാന്തമായി പെരുമാറാനും ഇതുവരെ മികച്ച പ്രകടനം നടത്തായും തനിക്ക് സഹായകമായത് ദൈവികകൃപയാണെന്ന് സിസ്റ്റർ വെളിപ്പെടുത്തി.
പാചകത്തിൽ തല്പരരായിരുന്ന സിസ്റ്ററിന്റെ മാതാപിതാക്കളിൽ നിന്നുമാണ് പാചകത്തിന്റെ ബാല്യപാഠങ്ങൾ കരസ്ഥമാക്കിയതെന്നും, മിനാസ് ജെറൈസിലെ മിഷൻ ഹൗസിൽ താമസിക്കുമ്പോൾ പാചകത്തിലെ തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെട്ടതെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ സിസ്റ്റർ ടിന്റി മാസ്റ്റർ ഷെഫ് ബ്രസീലിന്റെ പരസ്യം കാണുകയും തുടർന്ന് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സമൂഹത്തോട് തന്റെ സഹോദരിമാർ ചെയ്യുന്ന സാമൂഹിക പദ്ധതികളെക്കുറിച്ച് സംസാരിക്കാനും സന്യാസ ജീവിതത്തിലേക്ക് യുവതീ-യുവാക്കളെ കൂടുതൽ അടുപ്പിക്കാനും ഈ ഷോ തനിക്ക് അവസരം നൽകിയെന്ന് സിസ്റ്റർ ടിന്റി പറഞ്ഞു. ഫൈനലിൽ എന്ത് വെല്ലുവിളിയും ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും പാചകത്തിന് മുന്നേ നന്നയി പ്രാർഥിച്ച് ഒരുങ്ങുമെന്നും സിസ്റ്റർ ടിന്റി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group