Brazilian President Jair Bolzoni has strongly protested the legalization of abortion in Argentina.
ബ്രസീലിയ: അർജന്റീനയിൽ ഗർഭഛിദ്രം നിയമവിധേയമാക്കിയതിനെതിരെ ട്വിറ്ററിൽ വിമർശനവുമായി ബ്രസിൽ പ്രസിഡണ്ട് ജെയർ ബോൾസോനാരോ. ഗർഭഛിദ്രം നിയമവിധേയമാക്കിയ അർജന്റീനിയൻ സെനറ്റിന്റെ തീരുമാനം ഏറെ നിരാശപ്പെടുത്തുന്നതാണെന്നും ഏറ്റവും വലിയ ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽ ഒരിക്കലും ഗർഭഛിദ്രം നിയമവിധേയമാക്കില്ലെന്നും പ്രസിഡണ്ട് ബോൾസോനാരോ ട്വിറ്ററിൽ രേഖപ്പെടുത്തി. ഗർഭഛിദ്രം നിയമവിധേയമാക്കുന്ന നാലാമത്തെ ലാറ്റിനമേരിക്കൻ രാജ്യമാണ് അർജന്റീന. പ്രൊ-ലൈഫ് സംഘടനകളുടെയും കത്തോലിക്കാ ബിഷപ്പുമാരുടെയും ശക്തമായ എതിർപ്പുകളെ അവഗണിച്ചാണ് അർജന്റീനിയൻ പ്രസിഡണ്ട് ഫെർണാണ്ടസ് സെനറ്റിൽ നിയമം പാസാക്കിയത്.
അർജന്റീന കുട്ടികളെ അവാര്ഡ് അമ്മമാരുടെ ഗർഭപാത്രത്തിൽ വെച്ച് അവരുടെ സമ്മതത്തോടെ തന്നെ ഇല്ലാതാക്കുന്നതിൽ വളരെയധികം സങ്കടമുണ്ടെന്നും, എന്നെയും എന്റെ സർക്കാരിനെയും സംബന്ധിച്ചിടത്തോളം ഗർഭഛിദ്രം ഒരിക്കലും നമ്മുടെ ഭൂമിയിൽ അംഗീകരിക്കാനാവില്ലെന്നും ബ്രസീലിയൻ പ്രസിഡണ്ട് ജെയർ ബോൾസോനാരോ ട്വിറ്ററിൽ കുറിച്ചു. അർജന്റീനിയൻ ഭരണകൂടത്തിന്റെ പുതിയ നിയമ ഭേദഗതിയിൽ ശക്തമായ എതിർപ്പുകൾ വിവിധ രാഷ്ട്രീയ-മത സംഘടനകൾ അറിയിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group