വീണ്ടും ക്രിസ്തുവിനെ പ്രഘോഷിച്ച് ബ്രസീലിയൻ താരം നെയ്മർ

ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുകൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു. സെര്‍ബിയയ്ക്കെതിരെ ആവേശകരമായ വിജയം സ്വന്തമാക്കിയ മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പേ തന്റെ ദൈവ വിശ്വാസം നെയ്മര്‍ പരസ്യമായി വീണ്ടും പ്രഘോഷിക്കുകയായിരിന്നു. Que Deus nos abençoe e nos proteja അഥവാ ”ദൈവം നമ്മെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ” എന്നാണ് അദ്ദേഹം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങീ നവ മാധ്യമങ്ങളില്‍ കുറിച്ചത്. ഇതോടൊപ്പം പങ്കുവെച്ച ചിത്രത്തിലും ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തുന്ന വചനം ഉണ്ടായിരുന്നു.

അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും” (സങ്കീര്‍ത്തനങ്ങള്‍ 23:6) എന്ന വചനമാണ് ഫുട്ബോള്‍ ലോകത്തെ ഏറ്റവും പ്രമുഖ താരങ്ങളില്‍ ഒരാളായ നെയ്മര്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ മാത്രം 20 ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 75,000 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതേ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ 53 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ അടക്കമുള്ള നെയ്മറിന്റെ മറ്റ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും പോസ്റ്റ് തരംഗമാണ്.

മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group