” BRING BACK ” മൽസരം സങ്കടിപ്പിച്ച് :കെ.സി.വൈ.എം തലശ്ശേരി

തലശ്ശേരി : നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായിട്ടാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. ‘പരിസ്ഥിതി പുനസ്ഥാപനം’ എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം.
നശിപ്പിക്കപ്പെടുകയോ നാശത്തിലേക്ക് നീങ്ങുകയോ ചെയ്യുന്ന ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കലിനെ സഹായിക്കുന്നതാണ്
പരിസ്ഥിതി പുനസ്ഥാപനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കെ.സി.വൈ.എം തലശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ജൂൺ 4 -)o തിയതി മുതൽ 6-)o തിയതി വരെ BRING BACK “എന്നെ കൊണ്ടും ഉപകാരമുണ്ട്” എന്ന പേരിൽ മത്സരം സംഘടിപ്പിക്കുകയാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ വീട്ടിലും പരിസരത്തുമുള്ള ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും ഉണ്ടാക്കുന്ന അലങ്കാര നിർമ്മിതിയുടെ ഫോട്ടോ അയച്ചു കൊടുക്കുക .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group