നഴ്സുമാര്‍ക്കുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആദരം:ലീന ഫിലിപ്പിന്

സ്വർഗ്ഗത്തിലെ മാലാഖമാരെ നമ്മളാരും ഇതുവരെ കണ്ടിട്ടില്ല. എന്നാൽ ഭൂമിയിൽ ചില മാലാഖമാരുണ്ട്. അവരെപറ്റി ചോദിച്ചാൽ നമ്മൾ നഴ്സുമാരെ കാട്ടിക്കൊടുക്കും. തൂവെള്ള വസ്ത്രമണിഞ്ഞ നമ്മുടെ മാലാഖമാരാണവർ. യു.കെയിലെ നഴ്‌സിങ് രംഗത്ത് പത്തനംതിട്ടക്കാരിയായ ലീന ഫിലിപ്പ് നേടിയ അംഗീകാരമാണ് പ്രവാസികളുടെ അഭിമാനം വീണ്ടും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നഴ്‌സുമാര്‍ക്കുള്ള പരമോന്നത ബഹുമതിയായ ചീഫ് നഴ്‌സിങ് ഓഫിസര്‍ അവാര്‍ഡാണ് ഷെഫീല്‍ഡിലെ ലീനയെ തേടിയെത്തിയത്. അവാര്‍ഡ് ഏര്‍പ്പെടുത്തി രണ്ടു വര്‍ഷത്തിനകംതന്നെ പുരസ്‌കാരം മലയാളിയെ തേടിയെത്തി എന്നതും അഭിമാനം ഇരട്ടിപ്പിക്കുന്നു.
ഈ ലോകത്ത് തന്നെ ഏറ്റവും വിശ്വാസവും പരിചരണവും നൽകുന്ന ഒരു സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് നഴ്‌സുമാർ. ഒരിക്കലെങ്കിലും ആശുപത്രിയിൽ കിടന്നിട്ടുള്ളവർക്ക് അതറിയാനാകും. ചിലപ്പോഴെങ്കിലും ജീവിതത്തിൽ നമ്മുടെ കൂടെയുള്ളവരുടെ സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുമ്പോൾ നമുക്ക് തുണയായി എത്തുന്നത് അവർ മാത്രമാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group