ബ്രൂസല്ലോസിസ് രോഗം ജാഗ്രതാ നിര്‍ദേശo നൽകി

ബ്രൂസല്ലോസിസ് രോഗo സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്.

ബ്രൂസല്ലോസിസ് ഒരു ജന്തുജന്യ രോഗമാണ്.സാധാരണയായി കന്നുകാലികള്‍ ആടുകള്‍ പന്നികള്‍ എന്നിവയില്‍ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്.മൃഗങ്ങളില്‍ ഈ അസുഖം പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ല.

കന്നുകാലികളിലെ ഗര്‍ഭ അലസല്‍ മാത്രമാണ് ഒരു ലക്ഷണം.ആയതിനാല്‍ തന്നെ വേറെ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ പലപ്പോഴും മൃഗങ്ങളില്‍ തിരിച്ചറിയാൻ കഴിയാത്ത ഒരു അസുഖമാണ്.

ഗര്‍ഭ അലസലിലൂടെ ഉണ്ടാകുന്ന മറുപിള്ളയയിലും (പ്ലാസന്റ ) മറ്റ് സ്രവങ്ങളിലൂടെയും മറ്റുമാണ് ബ്രൂസല്ല അണുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കുകയും വ്യക്തിശുചിത്വം കൃത്യമായി പാലിക്കുകയും ചെയ്താല്‍ അസുഖം പകരുന്നത് ഒരു അളവ് വരെ തടയാനാകും. അബോഷൻ സംഭവിച്ച ഭ്രൂണവും മറുപിള്ളയും ആഴമുള്ള കുഴികളില്‍ കുമ്മായം നിക്ഷേപിച്ച്‌ സംസ്കരിക്കുന്നതാണ് ശാസ്ത്രീയമായ രീതി.

ബ്രൂസല്ല രോഗാണുക്കള്‍ പാലിലൂടെയും മറ്റ് പാലുല്‍പന്നങ്ങളിലൂടേയും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാല്‍ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാത്തതുമായ പാല്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. കന്നുകാലികളെയും മറ്റും പരിചരിക്കുന്ന കര്‍ഷകര്‍ തൊഴുത്തുകളില്‍ അണു നശീകരണം കൃത്യമായി നടത്തുകയും വ്യക്തി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്.

നിലവില്‍ വെമ്പയം പഞ്ചായത്തില്‍ ക്ഷീരകര്‍ഷകന് ബ്രൂസല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍, ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്‌ട് കോഡിനേറ്റര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ എന്നിവര്‍ ഇന്ന് പഞ്ചായത്തിലെ വാര്‍ഡ് 18 ല്‍ ബ്രൂസല്ല രോഗം സ്ഥിരീകരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിച്ചതായും മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group