മലയോര ജനതയെ ബാധിക്കുന്ന ബഫർ സോൺ വിഷയം, വന്യജീവി ആക്രമണ പ്രശ്നങ്ങളിൽ അടിയന്തിര പരിഹാരം തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് വനം മന്ത്രി എ.കെ. ശശീന്ദ്രനു കത്തോലിക്ക കോൺഗ്രസ് നിവേദനം നല്‍കി. മലയോര മേഖലയിലെ കർഷകരോടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംസ്കാര കേരളത്തിന് അപമാനകരമാണെന്നും, ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ മന്ത്രി കർശന നിർദേശം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിലാണ് മന്ത്രിയെ സന്ദർശിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group