ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷി മന്ത്രിക്ക് കത്തോലിക്ക കോൺഗ്രസ് നിവേദനം നൽകി.

ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് കർഷകരുടെ ഇടയിൽ നിൽക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെക്ക് കത്തോലിക്ക കോൺഗ്രസ് നിവേദനം നൽകി.

നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പൂർണമായി ഒഴിവാക്കിയും സംരക്ഷിത വനത്തിനുള്ളിൽ ബഫർ സോൺ നിശ്ചയിക്കുംവിധം അതിർത്തി നിശ്ചയിച്ച് എംപവർ കമ്മറ്റിയുടെ അനുമതി നേടിയും കർഷകരുടെ ആശങ്ക പരിഹരിക്കാൻ ഇടപെടൽ വേണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടലുണ്ടാവണം. അതിനായി ആവശ്യമായ നിയമനിർമാണം അടിയന്തര പ്രാധാന്യത്തോടെ ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റുമാരാ യ ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, രാജേഷ് ജോൺ, സെക്രട്ടറി ബെന്നി ആന്റണി, ഭാരവാഹികളായ ബിജു ഡൊമിനിക്, ബിജു സെബാസ്റ്റ്യൻ , ബിനു ഡൊമിനിക് എന്നിവർ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group