മലയോര ജനതയുടെയും തീരദേശ ജനതയുടെയും ആശങ്കകള്‍ അകറ്റുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. ആശങ്കയിലായ ജനതകളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു പരിഹാരം കണ്ടെത്താനുള്ള ഉത്തരവാദിത്വത്തില്‍ നിന്നു ബന്ധപ്പെട്ടവര്‍ക്ക് ഒഴിഞ്ഞു നില്ക്കാന് സാധിക്കുകയില്ലെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
കേരളത്തിന്റേതുള്‍പ്പെടെയുള്ള തീരപ്രദേശങ്ങള്‍ ശോഷിക്കുന്നുവെന്നും ജനങ്ങളുടെ ആവാസമേഖല കുറഞ്ഞു വരുന്നുവെന്നുമുള്ള ആശങ്ക തീരവാസികളില്‍ വര്‍ധിക്കുകയാണ്. ഇതോടൊപ്പം കടലിലെ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരശോഷണത്തിന് ആക്കംകൂട്ടുകയാണ്. കിടപ്പാടം നഷ്ടപ്പെടുന്ന ഒരുകൂട്ടം ആളുകളുടെ രോദനമാണ് തീരദേശത്ത് ഉയരുന്നത്. ഇതിനു ശാശ്വത പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
ബഫര്‍ സോണ്‍ വിഷയത്തിലും ജനവാസ മേഖല കൃത്യമായി രേഖപ്പെടുത്താത് മലയോര കര്‍ഷകരുടെ ജീവിതം അസ്വസ്ഥമാക്കുകയാണെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group