ഒരു കിലോമീറ്റർ ബഫർ സോൺ അനുവദിക്കുന്ന 2019 ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കാൻ സംസ്ഥാന സർക്കാർ വൈകുന്നത് ആശങ്കയുണർത്തുന്നതാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
കേരളത്തിൽ വനാതിർത്തിയിൽ നിന്ന് ഒരു കിലോ മീറ്റർ ബഫർ സോൺ വരുന്നത് 35 ലക്ഷം ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നിരിക്കെ അടിയന്തര പ്രാധാന്യത്തോടെ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം. വിഷയത്തിൽ സർക്കാർ വളരെ അനുകൂലമായ സമീപനം ഇപ്പോൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ പ്രതികൂലമായി ബാധിക്കാവുന്ന മുൻ മന്ത്രിസഭാ തീരുമാനം തിരുത്തുന്നതു വൈകരുതെന്നു സമിതി ആവശ്യപ്പെട്ടു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group