ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അറിയിച്ചു.
രൂപത – മേഖലാതല സമ്മേളനങ്ങളും കൺവൻഷനുകളും വിളിച്ചു ചേർത്ത് സംസ്ഥാനമൊട്ടാകെയും രാജ്യ തലസ്ഥാനത്തും ശക്തമായ സമര പരിപാടികളും ജനകീയ പ്രക്ഷോഭങ്ങളും പ്രതിഷേധ സദസുകളും സംഘടിപ്പിക്കും. മനുഷ്യനു തെല്ലും വില കൽപ്പിക്കാത്ത തരത്തിലുള്ള, അല്ലെങ്കിൽ മനുഷ്യനേക്കാൾ വന്യ മൃഗങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്ന ബഫർ സോൺ കരിനിയമം പിൻവലിക്കുന്നത് വരെ അതിശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും.
സർക്കാർ തലത്തിൽ ബഫർ സോൺ വിധിയെ മറി കടക്കാനുള്ള നിയമ നിർമ്മാണം നടത്താനുള്ള നടപടികൾക്കായി ശക്തമായ സമ്മർദ്ദം ചെലുത്തുവാനും കത്തോലിക്കാ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം തീരുമാനിച്ചു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group