പരിസ്ഥിതി ലോല വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ ഇതുവരെ എടുത്ത നിലപാടുകള്‍ ഉള്‍പ്പെടുത്തി ധവളപത്രം ഇറക്കണമെന്ന് കെസിബിസി കര്‍ഷക അതിജീവന സമ്മേളനം.
കേരളത്തിലെ കര്‍ഷകരുടെ അതിജീവന പോരാട്ടങ്ങള്‍ക്കു കരുത്തു പകരുന്നതിനും ബഫര്‍സോണ്‍, പരിസ്ഥിതി ലോലമേഖലാ വിഷയത്തില്‍ കെസിബിസിയെയും കേരളത്തിലെ 57 കര്‍ഷക സംഘടനകളെയും ഏകോപിപ്പിച്ചു തുടര്‍ പ്രവര്‍ത്തനങ്ങളും നിയമപോരാട്ടവും സമരപരിപാടികളും ഒറ്റ ലക്ഷ്യത്തോടെ നടപ്പാക്കാൻ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് അതിജീവന സമ്മേളനം സംഘടിപ്പിച്ചത്. കേരളത്തിലെ കര്‍ഷക സമരങ്ങള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കാന് വിവിധ കമ്മിറ്റികള്‍ക്കും രൂപം നല്കി.
കൊച്ചി പാലാരിവട്ടം പിഒസിയില്‍ കെസിബിസി ജസ്റ്റിസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന്റെ ചെയര്‍മാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അതിജീവന സമ്മേളനം കെസിബിസി അധ്യക്ഷനും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
കര്‍ഷകന്റെ കൃഷി ഭൂമിയിലേക്കും വാസസ്ഥലത്തേക്കും കടന്നുകയറുന്ന പരിസ്ഥിതി നിയമങ്ങള്‍ വനത്തിന്റെ അതിര്‍ത്തിയില്‍ അവസാനിപ്പിക്കണമെന്ന് അധ്യക്ഷത വഹിച്ച മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നും സര്‍ക്കാര്‍ കൃത്യമായ വിവരശേഖരണം നടത്തി ശാസ്ത്രീയ രീതിയില്‍ രേഖയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെസിബിസി സെക്രട്ടറി ജനറലും ബത്തേരി രൂപതാധ്യക്ഷനുമായ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ തോമസ് തറയില്‍, ഡോ. ചാക്കോ കാളംപറമ്പില്‍, അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍, വി.ബി. രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് ഇന്‍ഫാം ദേശീയ ഉപദേഷ്ടാവും താമരശേരി രൂപതാധ്യക്ഷനുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മോഡറേറ്ററായി. ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്മാന് ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, കിഫ പ്രതിനിധി അഡ്വ. ജോസ് ചെരുവില്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ് ചെയര്മാന് അഡ്വ. ബിനോയ്, അതിജീവന പോരാട്ട വേദി ചെയര്മാന് റസാഖ് ചൂരവേലില്‍, രാഷ്ട്രീയ കിസാന്‍ സംഘ് വൈസ് ചെയര്മാന് മുതലാംതോട് മണി, ഇന്‍ഫാം പ്രതിനിധി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളി സ്വാഗതവും ജെപിഡി കമ്മീഷന് സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ നന്ദിയും പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group