ബഫര്‍ സോണ്‍: സര്‍ക്കാര്‍ ധവളപത്രം ഇറക്കണം

പ​രി​സ്ഥി​തി ലോ​ല വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ളസ​ര്‍ക്കാ​ര്‍ ഇ​തു​വ​രെ എ​ടു​ത്ത നി​ല​പാ​ടു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി ക​ര്‍ഷ​ക അ​തി​ജീ​വ​ന സ​മ്മേ​ള​നം.

കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക​രു​ടെ അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ള്‍ക്കു ക​രു​ത്തു പ​ക​രു​ന്ന​തി​നും ബ​ഫ​ര്‍സോ​ണ്‍, പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ലാ വി​ഷ​യ​ത്തി​ല്‍ കെ​സി​ബിസിയെയും കേ​ര​ള​ത്തി​ലെ 57 ക​ര്‍ഷ​ക സം​ഘ​ട​ന​ക​ളെ​യും ഏ​കോ​പിപ്പി​ച്ചു തു​ട​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും നി​യ​മ​പോ​രാ​ട്ട​വും സ​മ​ര​പ​രി​പാ​ടി​ക​ളും ഒ​റ്റ ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കാ​ൻ സ​ജ്ജ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​മാ​ണ് അ​തി​ജീ​വ​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക സ​മ​ര​ങ്ങ​ള്‍ക്കും തു​ട​ര്‍പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും നേ​തൃ​ത്വം ന​ല്കാ​ന്‍ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ക്കും രൂ​പം ന​ല്കി.

കൊ​ച്ചി പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ല്‍ കെ​സി​ബി​സി ജ​സ്റ്റി​സ്, പീ​സ് ആ​ന്‍ഡ് ഡെവ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ന്‍റെ ചെ​യ​ര്‍മാ​നും കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ്പു​മാ​യ മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​തി​ജീ​വ​ന സ​മ്മേ​ള​നം കെ​സി​ബി​സി അ​ധ്യ​ക്ഷ​നും സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ്പു​മാ​യ ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര്‍ഷ​ക​ന്‍റെ കൃ​ഷി ഭൂ​മി​യി​ലേ​ക്കും വാ​സ​സ്ഥ​ല​ത്തേ​ക്കും ക​ട​ന്നു​ക​യ​റു​ന്ന പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ള്‍ വ​ന​ത്തി​ന്‍റെ അ​തി​ര്‍ത്തി​യി​ല്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങ​ണ​മെ​ന്നും സ​ര്‍ക്കാ​ര്‍ കൃ​ത്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ശാ​സ്ത്രീ​യ രീ​തി​യി​ല്‍ രേ​ഖ​യു​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കെ​സി​ബി​സി സെ​ക്ര​ട്ട​റി ജ​ന​റ​ലും ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ ബി​ഷ​പ് ജോ​സ​ഫ് മാ​ര്‍ തോ​മ​സ് അ​നു​ഗ്ര​ഹ​ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ല്‍, അ​ഡ്വ. സു​മി​ന്‍ എ​സ്. നെ​ടു​ങ്ങാ​ട​ന്‍, വി.​ബി. രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പാ​ന​ല്‍ ച​ര്‍ച്ച​യ്ക്ക് ഇ​ന്‍ഫാം ദേ​ശീ​യ ഉ​പ​ദേ​ഷ്ടാ​വും താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ മോ​ഡ​റേ​റ്റ​റാ​യി. ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍മാ​ന്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍, കി​ഫ പ്ര​തി​നി​ധി അ​ഡ്വ. ജോ​സ് ചെ​രു​വി​ല്‍, രാ​ഷ്‌ട്രീയ കി​സാ​ന്‍ മ​ഹാ​സം​ഘ് ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. ബി​നോ​യ്, അ​തി​ജീ​വ​ന പോ​രാ​ട്ട വേ​ദി ചെ​യ​ര്‍മാ​ന്‍ റ​സാ​ഖ് ചൂ​ര​വേ​ലി​ല്‍, രാഷ്‌ട്രീയ കി​സാ​ന്‍ സം​ഘ് വൈ​സ് ചെ​യ​ര്‍മാ​ന്‍ മു​ത​ലാം​തോ​ട് മ​ണി, ഇ​ന്‍ഫാം പ്ര​തി​നി​ധി ഷെ​വ​ലി​യാ​ര്‍ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഫാ. ​ജേ​ക്ക​ബ് പാ​ല​ക്കാ​പ്പ​ള്ളി സ്വാ​ഗ​ത​വും ജെ​പി​ഡി ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ല്‍ ന​ന്ദിയും പ​റ​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group