ബഫർ സോൺ : മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നാളെ

ബഫർസോൺ പ്രഖ്യാപനത്തിനെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും, ധർണ്ണയും നാളെ (28/06/2022)നടക്കും. രാവിലെ പത്തു മണിക്ക് മാനന്തവാടി പോസ്റ്റ് ഓഫീസ് മുതൽ ഫോറസ്റ്റ് ഓഫീസ് വരെയാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത്.ബഫർസോൺ പ്രഖ്യാപനത്തിൽ സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും, ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഉദ്ഘാടനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. രൂപത വികാരി ജനറൽ ഫാദർ പോൾ മുണ്ടോളിക്കൽ, ഫാദർ തോമസ് മണക്കുന്നേൽ, (വയനാട് സംരക്ഷണ സമിതി ചെയർമാൻ )അലക്സ് ഒഴുകയിൽ ( കിഫസംസ്ഥാന ചെയർമാൻ)തുടങ്ങിയവർ സംസാരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group