ബഫർസോൺ പ്രശ്നം; ശാശ്വത പരിഹാരം ഉണ്ടാകണം : മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

കോതമംഗലം: സംരക്ഷിത വനമേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ ആകാശദൂരം ബഫർ സോൺ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള കോടതി വിധി മലയോര മേഖലയിൽ കടുത്ത ആശങ്ക വിതച്ചിരിക്കുകയാണെന്ന് കോതമംഗലം മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ. കാർഷിക മേഖലയുടെ തകർച്ചയും വന്യജീവി ശല്യവും മൂലം ക്ലേശം അനുഭവിക്കുന്ന മലയോര കർഷകർക്ക് ഇരുട്ടടിയായി ബഫർ സോൺ പ്രഖ്യാപനം മാറി. കർഷകരാണ് ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷകർ. എന്നാൽ മലയോര കർഷകരെ രണ്ടാംകിട പൗരന്മാരായി കാണുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കോതമംഗലം മേഖലയിലെ തട്ടേക്കാട് പക്ഷി സങ്കേതത്തോട് അനുബന്ധിച്ച് ബഫർസോൺ പ്രഖ്യാപിച്ച നടപടി വ്യാപകമായ പ്രതാഘാതങ്ങൾ ഉണ്ടാക്കും.

ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിക്കുവാൻ മന്ത്രിസഭ നടത്തിയ ശുപാർശ പിൻവലിക്കണം. ജനപ്രതിനിധികൾ ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് കർഷകരുടെ ആശങ്ക പരിഹരിക്കാൻ തയ്യാറാകണം. ജനവാസ മേഖലകളിൽ ബഫർ സോൺ പുജ്യം കിലോമിറ്ററായി പരിമിതപ്പെടുത്തണം എന്നും നിലവിൽ ജനവാസ മേഖലയിലേക്ക് വ്യാപിച്ച് കിടക്കുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തികൾ പുനർനിർണ്ണയിച്ചു ഉത്തരവിറക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group