ബഫർസോൺ: സർക്കാർ ഇടപെടൽ ഉണ്ടാകും വരെ സമര പരമ്പര :കെ.സി.വൈ.എം. എസ്.എം.വൈ.എം താമരശ്ശേരി രൂപത

കോടതി വിധിപ്രകാരം പ്രാബല്യത്തിൽ വന്ന ബഫർ സോൺ പ്രഖ്യാപനം മലയോര മേഖലയിലെ ജനതയെ ഇരുട്ടിലേക്ക് തള്ളി വിടുന്നതാണെന്ന് പ്രഖ്യാപിച്ചു കൊണ്ട്കെ സി വൈ എം എസ് എം വൈ എം താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് ടൗണിൽ പ്രതിഷേധ യുവജന റാലിയും സമ്മേളനവും നടത്തി. ഈ വിഷയത്തിൽ നിയമ ഭേദഗതി വരുത്താൻ സർക്കാർ തല ഇടപെടലുണ്ടാകും വരെ സമര പരമ്പരയുമായി മുന്നോട്ടു പോകുമെന്നും കൂരാച്ചുണ്ട് സംഘടിപ്പിക്കപ്പെട്ട യുവജന റാലിയെ തുടർന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.സി.വൈ.എം എസ്.എം.വൈ.എം താമരശ്ശേരി രൂപതാ ഡയറക്ടർ ഫാ.ജോർജ്ജ് വെള്ളയ്ക്കാകുടിയിൽ അറിയിച്ചു. കൂരാച്ചുണ്ട് അങ്ങാടിയിൽ സംഘടിപ്പിക്കപ്പെട്ട യുവജന റാലിയിൽ വിലങ്ങാട്, മരുതോങ്കര, കൂരാച്ചുണ്ട്,താമരശ്ശേരി മേഖലയിൽ നിന്നും 300-ൽ അധികം യുവജനങ്ങൾ പങ്കെടുത്തു . ഭരണ-പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ശക്തമായ പ്രതിഷേധമാണ് പൊതുസമ്മേളനത്തിൽ ഉയർന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group