ബഫർ സോൺ സുപ്രീം കോടതി വിധി ആശങ്കാജനകം; സർക്കാർ ഇടപെടണം : കെസിബിസി

കൊച്ചി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ മുതൽ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഏറെ ദുഃഖകരമാണെന്ന് കെ സി ബി സി. മലയോര കർഷകരുടെയും വനാതിർത്തികളിൽ വസിക്കുന്നവരുടെയും ജീവിതം ദുരിത പൂർണ്ണ മാക്കുന്നതാണ് ഈ വിധി. കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമായി 4 ലക്ഷം ഏക്കർ ഭൂമി ഈ വിധിയിലൂടെ ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ വസിക്കുന്ന ഒന്നര ലക്ഷത്തോളം കുടുംബങ്ങൾ ഈ വിധിയിലൂടെ വഴിയാധാരമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ബഫർ സോണിൽ നടപ്പാക്കുന്ന കർശന നിയമങ്ങളിലൂടെ ഈ കർഷകർ യാതൊരു പ്രതിഫലവുമില്ലാതെ കുടിയിറങ്ങാൻ നിർബന്ധിതരാകുകയാണ്. ഒരു വ്യാഴവട്ടക്കാലമായി കർഷകർ സർക്കാരിന്റെ മുന്നിൽ ഉന്നയിച്ച ആവശ്യങ്ങളൊന്നും തന്നെ കോടതിയിൽ ബോധ്യപ്പെടുത്താൻ സർക്കാരിനു കഴിഞ്ഞില്ല എന്നാണ് ഈ വിധിയിൽ നിന്ന് മനസ്സിലാകുന്നത്. പരിസ്ഥിതി സംരക്ഷണം എക്കാലവും സഭയുടെ പ്രഖ്യാപിത നയം തന്നെയാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാരം മുഴുവൻ സർക്കാർ വനാതിർത്തികളിൽ താമസിക്കുന്നവരുടെ മേൽ അടിച്ചേല്പിക്കുന്നത് നീതിയല്ല. ബഫർ സോണിലെ കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ സത്വരമായി ഇടപെടണം. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കർഷക പക്ഷത്തു നിന്നുകൊണ്ട് ഈ പ്രതിസന്ധിക്കു പരിഹാരം കാണാൻ സന്നദ്ധമാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group