കണ്ണൂർ: ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുതിയ പ്രപ്പോസൽ നൽകിയിട്ടില്ലന്നു കിഫ.
കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണു സംസ്ഥാനത്തിന്റെ അനാസ്ഥ വെളിപ്പെടുന്നത്. ബഫർസോൺ വിഷയത്തിൽ എല്ലാം ശരിയാക്കിയെന്ന് കേരള സർക്കാർ അവകാശപ്പെടുമ്പോഴും 2022 ജൂൺ മൂന്നിലെ ഇടക്കാല വിധിക്കും 2023 ഏപ്രിൽ 26ലെ അന്തിമ വിധിക്കും ശേഷം കേരള സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നതായി കേരള ഇൻഡിപെൻഡന്റ്സ് ഫാർമേഴ്സ് അസോസിയേഷൻ(കിഫ) ആരോപിച്ചു.
സുപ്രീം കോടതിയും കേന്ദ്ര സർക്കാരുമാണ് തീരുമാനമെടുക്കേണ്ടതെന്ന് ആവർത്തിക്കുന്ന കേരള സർക്കാർ, വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഇഎസ്ഇസെഡ് പരിധിയിൽ വരുന്ന നിർമിതിയുടെ കണക്കെടുക്കാൻ പലതവണ മാപ്പ് പ്രസിദ്ധീകരിച്ചു.
കവലകളിൽ കുടിൽകെട്ടിയ സാധാരണക്കാരിൽനിന്നു വരെ രേഖകൾ ശേഖരിച്ചതാണ്. ഇവയെല്ലാം പരിഗണിച്ച് ബഫർസോൺ പരിധിയിൽ വരുന്ന ജനവാസ മേഖലകൾ ഒഴിവാക്കുന്നതിനായുള്ള പുതിയ പ്രപ്പോസലുകൾ ഒന്നും ഇതുവരെയും കേന്ദ്രത്തിനു കൊടുത്തിട്ടില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group