ബഫര്‍ സോണ്‍; സമരം തുടരും: മാർ ജോസ് പുളിക്കല്‍

കോട്ടയം : ബഫര്‍ സോണുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പരിഹാരമുണ്ടാകുന്നത് വരെ സമരം തുടരുമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കല്‍. സര്‍ക്കാരിനെതിരെയല്ല സമരമെന്നും പ്രശ്‌നത്തില്‍ പരിഹാരമുണ്ടാകുന്നത് വരെ സമരം തുടരുമെന്നും ബിഷപ്പ് വ്യക്തമാക്കി.

പ്രശ്‌നപരിഹാരത്തിനായുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വനം മന്ത്രിയുമായി രാവിലെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് സംബന്ധിച്ച് മന്ത്രി യോഗത്തില്‍ വിശദീകരിച്ചു.ഇതുവരെയുള്ള നടപടികള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് ബിഷപ്പ് മന്ത്രിയോട് പറഞ്ഞു.വാഗ്ദാനങ്ങളിലല്ല കാര്യമെന്നും നടപടികളാണ് വേണ്ടതെന്നുമുള്ള നിലപാടാണ് ബിഷപ്പ് സ്വീകരിച്ചത്.സര്‍ക്കാറില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍,പ്രശ്‌നം തീരും വരെ സമരം തുടരുമെന്നും ചര്‍ച്ചക്ക് ശേഷം ബിഷപ്പ് പ്രതികരിച്ചു.അതേസമയം ബഫര്‍സോണ്‍ മേഖലയിലെ പരാതികള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് കടുത്ത അലംഭാവമെന്ന് ആക്ഷേപമുയരുന്നുണ്ട്.ഇതുവരെ ലഭിച്ച 26,030 പരാതികളില്‍ തീര്‍പ്പാക്കിയത് 18 പരാതികള്‍ മാത്രമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group