കൊച്ചി : ബഫർസോൺ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് കെആര്‍എല്‍സിസി.
ജനങ്ങളുടെ ജീവിതത്തെ ഗൗരവമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം പരാജയപ്പെടുകയാണെന്നും കെആര്‍എല്‍സിസി യോഗം കുറ്റപ്പെടുത്തി.
വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റിലും ബഫര്‍സോണ്‍ നടപ്പാക്കുകയല്ല, വനാതിര്‍ത്തിക്കുള്ളില്‍ സംരക്ഷിതവേലി തീര്‍ക്കുകയാണ് പ്രായോഗികം. ജനങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിക്കാന്‍ അടിയന്തരമായി പ്രായോഗിക നടപടികള്‍ സ്വീകരിക്കണം.ഡിസംബര്‍ 11 ന് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടിന്മേലുള്ള ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണം. റിപ്പോര്‍ട്ട് ബാധകമാകുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളിലും സഹായകകേന്ദ്രങ്ങളും അവിടെയെല്ലാം ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളുമടങ്ങിയ സഹായക സംഘത്തെയും നിയോഗിക്കണമെന്നും കെആര്‍എല്‍സിസി രാഷ്ട്രീയ കാര്യസമിതി ആവശ്യപ്പെട്ടു.
കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സെക്രട്ടറി പി.ജെ. തോമസ്, ഷാജി ജോര്‍ജ്, ഫാ. ജിജു അറക്കത്തറ, ബെന്നി പാപ്പച്ചന്, ബാബു തണ്ണിക്കോട്, ഷൈജു റോബിന്, ജിജോ ജോണ്‍, ഫാ. ഷാജ്കുമാര്‍, ജെയിംസ് സെക്വര എന്നിവര്‍ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group