ബഫര്‍സോണില്‍ സമ്പൂര്‍ണ്ണ നിര്‍മ്മാണ നിരോധനം ഒഴിവാക്കിയെന്നല്ലാതെ ബഫര്‍സോണ്‍ വിഷയത്തിലുള്ള ഏപ്രില്‍ 26ലെ സുപ്രീംകോടതി വിധിയില്‍ റവന്യു ഭൂമിയും ജനവാസമേഖലകളും ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാത്തതുമൂലം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടില്ലെന്ന് അഡ്വ.ഷെവ. വി.സി. സെബാസ്റ്റ്യന്‍.
പതിറ്റാണ്ടുകളായി കര്‍ഷകരുടെ കൈവശമിരിക്കുന്നതും കൃഷി ചെയ്യുന്നതുമായ റവന്യു രേഖകളിലുള്ള ഭൂമി ഒഴിവാക്കുന്നതായി യാതൊന്നും സുപ്രീംകോടതി വിധിയിലില്ല. സമ്പൂര്‍ണ നിയന്ത്രണം ഒഴിവാക്കിയതുകൊണ്ട് ബഫര്‍സോണ്‍ ദൂരത്തിലോ വിസ്തീര്‍ണത്തിലോ കുറവുവരില്ല. ബഫര്‍സോണ്‍ വനാതിര്‍ത്തിവിട്ട് കൃഷിയിടങ്ങളിലേക്ക് ഒരു കിലോമീറ്റര്‍വരെ വ്യാപിച്ചിരിക്കുന്നത് അതേപടി തുടരുമ്പോള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഒഴിവുകള്‍ ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുകയില്ല.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രശ്നസങ്കീര്‍ണമായ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ വിധി പ്രശ്നപരിഹാരമല്ല. ഈ പ്രദേശങ്ങളെ പെരിയാര്‍ കടുവാസങ്കേതത്തില്‍ നിന്നൊഴിവാക്കാന്‍ ജനുവരി 19ന് സര്‍ക്കാര്‍ എടുത്ത തീരുമാനം കേന്ദ്രസര്‍ക്കാരിന് നല്‍കാതെ ജനങ്ങളെ സംസ്ഥാനം കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group