ബുർക്കിനോഫാസോയിലെ മൈനർ സെമിനാരിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജീവാപയം സംഭവിച്ചിട്ടില്ലെങ്കിലും സെമിനാരിക്ക് വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
146 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. ഏഴു വൈദികരുമുണ്ട്. മോട്ടോർ ബൈക്കിലെത്തിയ ജിഹാദികളാണ് ആക്രമണം നടത്തിയത്. ഡോർമിറ്ററി, ക്ലാസ് മുറി എന്നിവയ്ക്ക് തീയിട്ട അക്രമികൾ ഒരു വാഹനവും അഗ്നിക്കിരയാക്കി. മറ്റൊരു വാഹനം മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു. ക്രൂശു രൂപവും വികൃതമാക്കിയിട്ടുണ്ട്.
കുരിശു തങ്ങൾക്ക് കാണേണ്ട എന്നായിരുന്നു അക്രമികളുടെ ആക്രോശം. ഇപ്പോൾ ഞങ്ങൾ പോകുന്നു തിരികെവരുമ്പോൾ ഇവിടെ ആരെങ്കിലുമുണ്ടെങ്കിൽ അവരെ ഞങ്ങൾ കൊല്ലും എന്ന ഭീഷണിയും അക്രമികൾ മുഴക്കിയതായി സെമിനാരി വിദ്യാർഥികൾ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group