കൊൽക്കത്ത: പാവപ്പെട്ട കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസത്തിന് സവിശേഷമായ സംഭാവനകൾ നൽകിയതിനെ പ്രതി ഭാരതം പത്മശ്രീ നൽകി ആദരിച്ച ഐറിഷ് കന്യാസ്ത്രീ സിസ്റ്റർ സിറിളിന് യാത്രാമൊഴിയേകി കൊൽക്കത്ത നഗരം.
ഏതാണ്ട് ആറര പതിറ്റാണ്ടുകാലം കൊൽക്കത്തയിലെ വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച ലൊരേറ്റോ സഭാംഗമായ സിസ്റ്റർ സിറിളിന്റെ വിയോഗം ഇക്കഴിഞ്ഞ ജൂൺ 25നായിരുന്നു.
സിൽദായിലെ ലൊറെറ്റോ സ്‌കൂൾ മുൻ പ്രിൻസിപ്പലുമായിരുന്നു 86 വയസുകാരിയായ സിസ്റ്റർ.വാർദ്ധക്യ സഹജമായ പ്രശ്‌നങ്ങളാൽ കഴിഞ്ഞ അഞ്ചു വർഷമായി വിശ്രമജീവിതത്തിലായിരുന്നു സിസ്റ്റർ . ലാറെറ്റോ സ്‌കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ഉപദേശക സമിതികളിൽ സജീവ സാന്നിധ്യമായിരുന്നു അവർ .
മിഡിൽറ്റൺറോയിലെ സെന്റ് തോമസ് ദൈവാലയത്തിലായിരുന്നു മൃതസംസ്‌ക്കാര തിരുക്കർമങ്ങൾ നടന്നത്.സിസ്റ്ററിന്റെ പ്രധാന കർമരംഗമായിരുന്ന സിൽദായിലെ സെന്റ് ജോൺസ് സെമിത്തേരിയിലാണ് അന്ത്യവിശ്രമസ്ഥാനം ഒരുക്കിയിരിക്കുന്നത്.
ജന്മം കൊണ്ട് ഐറിഷുകാരിയും കർമംകൊണ്ട് ഭാരതീയയുമായി മാറിയ സിസ്റ്റർ 1956ലാണ് കൊൽക്കത്തയിൽ എത്തിയത്. സന്യാസവ്രതം സ്വീകരിച്ചതിന്റെ അഞ്ചാം വർഷത്തിൽ ഭാരതത്തിൽ പ്രേഷിത പ്രവർത്തനം ആരംഭിച്ച സിസ്റ്റർ, കൊൽക്കത്ത നഗരത്തെ തന്റെ ഭവനമായി സ്വീകരിക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group