വ്യാജ വാർത്തകൾ തീർക്കുന്ന വെല്ലുവിളികളെ നേരിടാൻ ക്രൈസ്തവ മാധ്യമങ്ങൾക്ക് സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം ഗുരുതരമായ ധാർമ്മിക പ്രശ്നങ്ങളുയർത്തുന്നതായും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കത്തിലുള്ള ആധികാരികതയും ഗുണനിലവാരവും ഉപയോഗിക്കുന്നവരും കൈകാര്യം ചെയ്യുന്നവരും വിവേകത്തോടെ വിലയിരുത്തണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
വാർത്താവിനിമയ വിദഗ്ധരുടെ ആഗോള കത്തോലിക്കാ സംഘടനയായ സിഗ്നിസിന്റെ സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാർപാപ്പയുടെ നിർദേശം. ദക്ഷിണ കൊറിയയിലെ സിയൂളിൽ ഓഗസ്റ്റ് 15 മുതൽ 18 വരെയാണു സമ്മേളനം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group