കാമറൂണിൽ ദൈവാലയം കത്തിച്ചശേഷം,അഞ്ച് വൈദികരെയും ഒരു സന്യാസിനിയെയും ആയുധധാരികൾ തട്ടിക്കൊണ്ടു പോയി.
2017 മുതൽ ആഭ്യന്തരയുദ്ധം രൂക്ഷമായ കാമറൂണിൽ ആയുധധാരികൾ കത്തോലിക്കാ ദേവാലയത്തിന് തീയിട്ട ശേഷം അഞ്ച് പുരോഹിതന്മാരെയും ഒരു സന്യാസിനിയെയും രണ്ട് വിശ്വാസികളെയും തട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
മാംഫെ രൂപതയിലെ ൻചാങ്ങിലുള്ള സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
“ൻചാങ്ങിലെ സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയം കത്തിക്കുകയും അഞ്ച് പുരോഹിതന്മാരെയും ഒരു സന്യാസിനിയെയും രണ്ട് വിശ്വാസികളെയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത വാർത്ത ഞെട്ടലുളവാക്കുന്നതും ഭയാനകവുമാണ്. അജ്ഞാതരായ തോക്കുധാരികളാണ് ഈ ആക്രമണം നടത്തിയത് ” – ബമെൻഡ സഭാപ്രവിശ്യയിലെ കത്തോലിക്കാ ബിഷപ്പുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സഭയ്ക്കും സഭാശുശ്രൂഷകർക്കുമെതിരായ ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും പുരോഹിതന്മാരെയും സന്യാസിനിയെയും വിശ്വാസികളെയും തട്ടിക്കൊണ്ടു പോയവർ എത്രയും വേഗം അവരെ വിട്ടയക്കണമെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group