കോട്ടയം :ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴിനു കൊടുങ്ങല്ലൂരില്‍ കുടിയേറ്റ അനുസ്മരണ സംഗമവും ക്നായി തോമാദിനാചരണവും സംഘടിപ്പിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് ക്നായി തോമാ നഗറില്‍ കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ പതാക ഉയര്‍ത്തുന്നതോടെ ദിനാചരണത്തിനു തുടക്കമാകും. മൂന്നിനു കോട്ടപ്പുറം കോട്ടയിലെ ഹോളി ഫാമിലി ചാപ്പലില്‍ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി നടക്കും. കാക്കനാട് സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ പൂര്‍വിക അനുസ്മരണ പ്രാർത്ഥനയ്ക്കു നേതൃത്വം നല്‍കും.
തുടര്‍ന്നു ക്നായി തോമാ നഗറിലേക്കു പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി നടക്കും. തുടർന്ന്കെസിസി പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രേഷിത കുടിയേറ്റ അനുസ്മരണ സമ്മേളനത്തിൽ വികാരി ജനറാളും കെസിസി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന് എംപി, സ്റ്റീഫന്‍ ജോര്‍ജ്, ബേബി മുളവേലിപ്പുറത്ത്, തുടങ്ങിയവർ സംസാരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group