ബാങ്കിംഗ് മേഖലയില്‍ പുത്തന്‍ ചുവടുവെപ്പുമായി കാനറ ബാങ്ക്; ഇനി യുപിഐ ഉപയോഗിച്ച്‌ ഡിജിറ്റല്‍ കറന്‍സിയില്‍ ഇടപാട് നടത്താം

രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ പുത്തൻ ചുവടുവെപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. ഇത്തവണ യുപിഐ ഉപയോഗിച്ച്‌ മൊബൈല്‍ ആപ്ലിക്കേഷൻ വഴി ഡിജിറ്റല്‍ കറൻസിയില്‍ ഇടപാട് നടത്താവുന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി കാനറ ബാങ്ക് യുപിഐ ഇന്റര്‍ഓപ്പറബിള്‍ ഡിജിറ്റല്‍ റുപ്പി മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. ‘കാനറ ഡിജിറ്റല്‍ റുപ്പി ആപ്പ്’ എന്നാണ് ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്. ആര്‍ബിഐയുടെ സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസി പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് കാനറ ബാങ്ക് പുതിയ സംവിധാനത്തിന് രൂപം നല്‍കിയത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കാനറ ഡിജിറ്റല്‍ റുപ്പി ആപ്പ് ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ യുപിഐ ക്യുആര്‍ കോഡുകള്‍ സ്കാൻ ചെയ്യാനും, ഡിജിറ്റല്‍ കറൻസി വഴി പണം അടയ്ക്കാനും സാധിക്കും. ഇത്തരത്തില്‍ ഇടപാട് നടത്തുമ്ബോള്‍ ഡിജിറ്റല്‍ കറൻസി മുഖേനയുള്ള പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക പ്ലാറ്റ്ഫോമിന്റെ ആവശ്യമില്ലെന്നതാണ് പ്രത്യേകത. ഡിജിറ്റല്‍ കറൻസി ഉപയോഗിച്ച്‌ സുരക്ഷിതമായും, വേഗത്തിലും ഇടപാടുകള്‍ നടത്താൻ സാധിക്കുന്നതാണ്. ‘ഇന്ത്യൻ സമ്ബദ് വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള വിപ്ലവകരമായ ചുവടുവെപ്പിന്റെ ഭാഗമായാണ് കാനറ ബാങ്ക് മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുള്ളത്’ കാനറ ബാങ്ക് മാനേജിംഗ് ഡയറക്ടറും, സിഇഒയുമായ കെ.സത്യനാരായണ രാജു പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group