ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്ക് സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ് ഭാരത സർക്കാരിനോട് ആവശ്യപ്പെട്ടു. പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന് അനുകൂലമായി ഭൂരിപക്ഷം വരുന്ന അംഗങ്ങളും വോട്ട് ചെയ്തു. ഇന്ത്യയുടെ ഭരണ തലപ്പത്തുള്ളവർ തങ്ങളുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് എപ്പോഴും പറയാറുണ്ടെങ്കിലും ഇന്ത്യയിലെ അസഹിഷ്ണുതയും, അക്രമങ്ങളും മറ്റൊരു ചിത്രമാണ് നൽകുന്നതെന്നും ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും സ്ലോവാക്യയിൽ നിന്നുള്ള പാർലമെന്റ് അംഗം മിറിയം ലക്സ്മാൻ പറഞ്ഞു.
ഹൈന്ദവ വിശ്വാസികൾ ഭൂരിപക്ഷമുള്ള മെയ്തി വിഭാഗവും, ക്രൈസ്തവർ കൂടുതലുള്ള കുക്കി വിഭാഗവും തമ്മിൽ നടന്നുവരുന്ന സംഘർഷങ്ങളിൽ ഇതുവരെ നൂറ്റിയിരുപതോളം ആളുകളാണ് കൊല്ലപ്പെട്ടത്. അന്‍പതിനായിരത്തോളം ആളുകൾക്ക് കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. 250 ദേവാലയങ്ങളാണ് അക്രമികൾ തകർത്തത്. അവ സംഘടിത അക്രമങ്ങളാണ്. ഈ കുറ്റകൃത്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ യൂറോപ്യൻ യൂണിയന് സാധിക്കില്ല. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഇൻറർനെറ്റ് വിലക്ക് നീക്കണമെന്നും യൂറോപ്യൻ പാർലമെന്റ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group