വളരെ ചെറുപ്രായത്തിൽ തന്നെ ദിവ്യകാരുണ്യ നാഥനെ ഹൃദയത്തോട് ചേർത്തുവെച്ച് പതിമൂന്നാമത്തെ വയസ്സിൽ മരണത്തെ പുൽകിയ നിന റൂയിസ് അബാദയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള സഭാ നീക്കത്തെ സ്വാഗതം ചെയ്ത് ഫിലിപ്പെൻസിലെ കത്തോലിക്ക സമൂഹം. ഭേദപ്പെടുത്താനാവാത്ത ഹൃദ്രോഗമായ ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതിമൂലം മരണമടഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷമാണ് സഭയുടെ നീക്കം. അവളുടെ വിശുദ്ധ ജീവിതത്തിന് തെളിവായി ജനങ്ങളിൽ നിന്ന് സാക്ഷ്യപത്രങ്ങൾ ക്ഷണിച്ചിരിക്കുകയാണ് വടക്കൻ ഫിലിപ്പീൻസിലെ ലാവോഗ് രൂപത.
അബാദിന്റെ വിശുദ്ധ പദവിക്ക് തുടക്കമിടണമെന്ന് ആവശ്യപ്പെട്ട് ‘ഗോഡ് ഫസ്റ്റ് അസോസിയേഷ’ന് സഭാനേതൃത്വത്തിന് നിവേദനം നൽകിയിരുന്നു. അതിന്റെ ഫലമായാണ് ഈ നീക്കമെന്ന് ദേശീയ മെത്രാൻ സമിതി വ്യക്തമാക്കി. മാത്രമല്ല, അവളുടെ മുൻ അധ്യാപകരും സഹപാഠികളുമെല്ലാം നടത്തിയ പ്രാർത്ഥനയുടെ സത്ഫലം കൂടിയായി വിശേഷിപ്പിക്കാം പ്രസ്തുത സഭാ നടപടിയെ. അവൾ മരണമടഞ്ഞ 1993 വരെ തന്റെ ജീവിതത്തിന്റെ പകുതിയും ചെലവഴിച്ച ലാവോഗിൽ തന്നെയാണ് അവളുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നതും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group