CAR:കുട്ടികളെ രൂക്ഷമായി ബാധിച്ച് തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമം

സെന്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ(CAR ) അടുത്തിടെ രൂപംകൊണ്ട ആശാന്തി ആയിരങ്ങളെ പലായനത്തിലേക്ക് നയിച്ചു എന്ന് UNICEF പറഞ്ഞു. ഇതിന് കനത്ത വിലയാണ് രാജ്യത്തെ കുട്ടികൾ നൽകേണ്ടിവരുന്നത്. CAR ൽ നിന്ന് ഒരു വിമത സഖ്യമായി പലായനം ചെയ്യാൻ ആയിരക്കണക്കിന് ആളുകൾ നിർബന്ധിതരായിരുന്നു.കോളിഷൻ ഓഫ് പേട്രിയറ്റ്സ് ഫോർ ചേഞ്ച്‌ (CPC) രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനായി നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സായുധ സംഘങ്ങളുടെ എതിർപ്പുകളെ അവഗണിച്ച് 2020 ഡിസംബറിലെ തിരഞ്ഞെടുപ്പിൽ ഫൗസ്റ്റിൻ അർചേഞ്ച്‌ ടൗഡേറായുടെ വിജയം CAR ന്റെ ഭരണഘടനാ കോടതി സ്ഥിരീകരിച്ചു.
ഇതിനോടകം തന്നെ തങ്ങളെ തളർത്തിയ കോവിഡ് 19 പകർച്ചവ്യാധിയുടെയും മറ്റ് സംഘർഷങ്ങളുടെ അരക്ഷിതാവസ്ഥയുടെയും അനന്തരഫലങ്ങൾ പരിഹരിക്കാൻ പാടുപെട്ടിരുന്ന ഒരു സാഹചര്യത്തിലാണ് ഈ പുതിയ അക്രമവും ആശാന്തിയും തിരിച്ചടിയായിരിക്കുന്നത്. ഈ അവസരത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ പോലും നടപ്പിലാക്കാൻ സാധിക്കാതെ വരുന്നുവെന്ന് CAR ലെ UNICEF പ്രതിനിധി ഫ്രാൻ ഇക്വിസ പറഞ്ഞു.സ്ത്രീകളുടെയും കുട്ടികളുടെയും ജീവനു അപകടം ഉയർത്തുന്നവയാണ് ഈ സംഘർഷങ്ങൾ.കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് വർധിക്കുന്നതിലേക്കും കൊലപാതകം പോലെയുള്ള മനുഷ്യാവകാശലംഘനങ്ങളിലേക്കും ഇത് നയിക്കുന്നു.രാജ്യമെമ്പാടും അഞ്ച് വയസിനു താഴെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവ് 16.4 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതിനുകാരണം വ്യാപകമായിരിക്കുന്ന അരക്ഷിതാവസ്ഥയാണെന്ന് UNICEF അറിയിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലാകുകയും അവർ അക്രമത്തിനിരയാവുകയും കുടുംബങ്ങളിൽ നിന്ന് വേർപെട്ട് നിൽക്കുകയും ചെയ്യേണ്ടിവരുന്ന നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത് പ്രതിസന്ധിയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടതായി വരുന്നത് കുട്ടികളാണ് എന്നതാണെന്നും ഇക്വിസ പറയുന്നു. CAR ൽനിന്നും പാലായനം ചെയ്ത ആയിരങ്ങൾ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ വനത്തിൽ ഒളിച്ചുകഴിയുകയാണെന്ന് യു എൻ റെഫ്യൂജീ ഏജൻസി റിപ്പോർട്ട്‌ ചെയ്യുന്നു. ക്യാമെറൂൺ, ചാട്, DRC, കോങ്കോ റിപ്പബ്ലിക് എന്നിവിടങ്ങളിലാണ് ഇവരിൽ ഭൂരിഭാഗം ആളുകളും അഭയം പ്രാപിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group