മ്യാൻമർ ജനതയ്ക്ക് ദൈവകരുണയുടെ സന്ദേശം പകർന്ന് കർദിനാൾ ബോ.

സൈനിക അട്ടിമറിയുടെ കഠിന പീഡനങ്ങളിലൂടെ കടന്നുപോകുന്ന മ്യാൻമർ ജനതയ്ക്ക് ദൈവകരുണയുടെ വെളിച്ചം പകരാൻ കത്തോലിക്കാ വിശ്വാസികളോട് യാങ്കോൺ കർദിനാൾ ചാൾസ് ബോ ആഹ്വാനം ചെയ്തു.കഷ്ടതകൾ മൂലം പ്രതിസന്ധിയിലായ വർക്കു വേണ്ടി പ്രാർത്ഥിക്കുവാനും വിലപിക്കുന്നവരെ ആശ്വസിപ്പിക്കുവാനും പട്ടിണിയിലായവരുമായി ഭക്ഷണം പങ്കിടുവാനും വിശ്വാസികളോട് കർദിനാൾ ആഹ്വാനം ചെയ്തു.
ഓരോ വിശ്വാസിയും കരുണയുടെ വക്താക്കളായി മാറണമെന്നും, ക്രിസ്തു നൽകിയ കരുണയുടെ സന്ദേശം ലോകത്തിനു പകർന്നു നൽകാൻ ഓരോ ക്രൈസ്തവനും തയ്യാറാകണമെന്നും
കർദിനാൾ പറഞ്ഞു.മനുഷ്യത്വരാഹിത്വത്തെ മനുഷ്യത്വരാഹിത്വംകൊണ്ടും ക്രൂരതയെ ക്രൂരതകൊണ്ടും തിരിച്ചടിക്കരുതെന്ന് വിശ്വാസി സമൂഹത്തിന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, കരുണക്കൊന്ത ചൊല്ലാനും കർത്താവിന്റെ പുന:രുത്ഥാനത്തെക്കുറിച്ചുള്ള സുവിശേഷം മുറുകെപ്പിടിക്കാനും ഓർമിപ്പിക്കുകയും ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group