സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്ട്രിയുടെ താത്കാലിക അദ്ധ്യക്ഷനെ മാർപാപ്പാ നിയമിച്ചു.

വത്തിക്കാൻ സിറ്റി: 2016ൽ ഫ്രാൻസിസ് പാപ്പാ മുൻപുണ്ടായിരുന്ന നാലു പൊന്തിഫിക്കൽ കൗൺസിലുകളെ സംയോജിപ്പിച്ചുകൊണ്ട് സ്ഥാപിച്ച സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്ട്രിയുടെ താത്കാലിക അദ്ധ്യക്ഷനായി കർദ്ദിനാൾ മൈക്കൾ ചെർണിയെ മാർപാപ്പാ നിയമിച്ചു.ഇതുവരെ ചെയ്ത സേവനങ്ങൾക്ക് കർദ്ദിനാൾ പീറ്റർ ടർക്സണിനും അദ്ദേഹത്തിന്റെ സഹകാരികൾക്കും വളരെ വൈകാരികമായി നന്ദി പറഞ്ഞ പാപ്പാ, വരുന്ന ജനുവരി ഒന്നു മുതൽ പുതിയ അദ്ധ്യക്ഷന്റെയും സഹകാരികളുടേയും നിയമനം നടക്കും വരെ ഡിക്കാസ്ട്രിയുടെ അദ്ധ്യക്ഷനായി കർദ്ദിനാൾ മൈക്കൾ ചെർണിയേയും, സെക്രട്ടറിയായി സി. അലസ്സാൻഡ്ര സ്മെരില്ലിയേയും തുടരുമെന്നും അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group