ഇറ്റാലിയൻ ബിഷപ്പ് കൗൺസിലിൽ പ്രസിഡന്റ് കർദിനാൾ ഗ്വാൾട്ടീറോ ബാസെറ്റിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

റോം: ഇറ്റാലിയൻ ബിഷപ്പ് കൗൺസിൽ പ്രസിഡന്റ് കർദിനാൾ ഗ്വാൾട്ടീറോ ബാസെറ്റിക്ക് -19 സ്ഥിരീകരിച്ചു.
78 വയസ്സുകാരൻ ബാസെറ്റി പെറുഗിയ-സിറ്റെ ഡെല്ലാ പൈവ് അതിരൂപതയിലെ മെത്രാനാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിഷപ്പ് കൗൺസിൽ  ഒക്ടോബർ 28 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതോടൊപ്പം കർദിനാളുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണെന്നും പ്രസ്താവനയിലുണ്ട്. കോവിഡ്-19 സ്ഥിതീകരിക്കുന്ന നാലാമത്തെ കർദിനാലാണ് ബസെറ്റി. സെപ്റ്റംബറിൽ, വത്തിക്കാനിലെ ഇവാഞ്ചലൈസേഷൻ സഭയുടെ തലവനായ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ ഫിലിപ്പീൻസിലേക്ക് പോകുമ്പോൾ COVID-19 പോസിറ്റീവ് സ്ഥിതീകരിച്ചിരുന്നു. സെപ്റ്റംബർ 23 ന് ടാഗിൾ സുഖം പ്രാപിച്ചതായി മനില അതിരൂപത അറിയിച്ചു. മാർച്ച് മാസത്തിൽ ബുർക്കിന ഫാസോ രൂപതയിലെ കർദിനാൾ ‘ഫിലിപ്പ് ഡെറാഗോയ്ക്കും റോം രൂപതയുടെ വികാരി ജനറലായ കർദിനാൾ ‘ആഞ്ചലോ ഡി ഡൊനാറ്റിസിക്കും കോവിഡ്-19 സ്ഥിതീകരിക്കുകയും അവർ പിന്നീട് രോഗമുക്തി നേടുകയുമുണ്ടായി.

യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തെ അഭിമുഖീകരിക്കുകയാണ്. രോഗ വ്യാപനം ക്രമാധീതമായി വർധിക്കുന്നതിനാൽ ഫ്രാൻസ്  രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. അതോടൊപ്പം  ജർമ്മനി എല്ലാ ബാറുകളും റെസ്റ്റോറന്റുകളും ഒരു മാസത്തേക്ക് അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇറ്റലിയിൽ 156,215 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ട് ഇറ്റാലിയൻ സർക്കാർ ഒക്ടോബർ 25 ന് പുറത്തിറക്കിയ പുതിയ സെർക്യൂലർ പ്രകാരം, എല്ലാ ജിമ്മുകളും തിയേറ്ററുകളും സിനിമാശാലകളും വൈകുന്നേരം 6 മണിക്ക്  അടയ്ക്കുന്നതിനൊപ്പം തന്നെ എല്ലാ റെസ്റ്റോറന്റുകളും ബാറുകളും അടയ്ക്കണം.

 ക്രമാധീതമായ രണ്ടാം ഘട്ട വ്യാപനം, വത്തിക്കാൻ സിറ്റിയെയും ബാധിച്ചു. ഒക്ടോബറിൽ 13 സ്വിസ് ഗാർഡുകൾക്ക് COVID-19ന് സ്ഥിതീകരിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പ താമസിക്കുന്ന വത്തിക്കാനിലെ ഹോട്ടലായ ‘കാസ സാന്താ മാർട്ട’യിൽ താമസിക്കുന്ന ഒരാൾക്ക്  ഒക്ടോബർ 17 ന് കൊറോണ വൈറസ് സ്ഥിതീകരിക്കുകയും അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിക്കുകയും ചെയ്തു. കൊറോണ വൈറസിന്റെ ആദ്യ ഘട്ട വ്യാപന തരംഗത്തിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഒക്ടോബർ 28 വരെ 689,766 ൽ അധികം ആളുകൾ കോവിഡ് -19 പോസിറ്റീവ് ആയെന്നും 37,905 പേർ ഇറ്റലിയിൽ മരിച്ചുവെന്നും ഇറ്റാലിയൻ സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 24,991 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റോം ഉൾപ്പെടുന്ന ലാസിയോ മേഖലയിൽ 27,946 പേർക്കും രോഗം സ്ഥിതീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group